സർക്കാരിന്‍റേത് സ്വിഫ്റ്റ് രൂപീകരിച്ച് കെഎസ്ആർടിസിയെ തകർക്കുന്ന നിലപാട്; ടിഡിഎഫിന്‍റെ രാപ്പകല്‍ സമരം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Monday, June 6, 2022

തിരുവനന്തപുരം : കെ സ്വിഫ്റ്റ് കമ്പനി ഉണ്ടാക്കി കെഎസ്ആർടിസിയെ തകർക്കുന്ന നിലപാടാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്നതിനെതിരെ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെഎസ്ആർടിസി തൊഴിലാളികളുടെ സമരം ന്യായമാണ്. അന്തിമ ഫലം ഉണ്ടാകുന്നതുവരെ ഐക്യജനാധിപത്യമുന്നണി തൊഴിലാളികൾക്കൊപ്പം ഉണ്ടാകുമെന്ന് വി.ഡി സതീശൻ പറഞ്ഞു. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുക, സ്വിഫ്റ്റ് കമ്പനി പിൻവലിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ട്രാൻസ്‌പോർട്ട് ഭവന് മുന്നിൽ ടിഡിഎഫ് രാപ്പകൽ സമരം നടത്തുന്നത്.