റിസബാവയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Jaihind Webdesk
Monday, September 13, 2021

 

നടന്‍ റിസബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുപ്പത് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രമായി പ്രേക്ഷക മനസില്‍ കുടിയേറിയ കലാകാരനായിരുന്നു റിസബാവ. നാടകവേദിയിൽ തിരക്കുള്ള നായക നടനായി തിളങ്ങി നിൽക്കുന്ന സമയത്താണ് റിസബാബ സിനിമയിലേക്ക് ചുവടു മാറ്റുന്നത്.

വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയ മികവ് തെളിയിച്ച നൂറ്റി അമ്പതോളം സിനിമകൾ. ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിംഗ്ങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കഴിവുറ്റ ആ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.