പി.എസ്.സി യുടെ വിശ്വാസ്യത കേരള സർക്കാർ തകർത്തു : എ.കെ.ആന്‍റണി

Jaihind News Bureau
Sunday, July 26, 2020

കേരളത്തിലെ അഭ്യസ്തവിദ്യരായ ലക്ഷകണക്കിന് യുവതി യുവാക്കളുടെ ആശ്രയമായ പി.എസ്.സി യുടെ വിശ്വാസ്യത കേരള സർക്കാർ തകർത്തുവെന്ന് എ.കെ.ആന്‍റണി. കെ.പി.സി സി ഒ ബി സി ഡിപ്പാർട്ട്മെന്‍റ് ചെയർമാൻ അഡ്വ സുമേഷ് അച്യുതന്‍റെ 48 മണിക്കൂർ ഉപവാസത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം പിഎസ് സി നിയമനങ്ങൾ കുറയുകയും പകരം സ്വാർത്ഥ താത്പര്യം മുൻനിർത്തിയും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും സ്വന്തക്കാരര തിരുകി കയറ്റുകയാണ് .അവർക്കാകട്ടെ ശമ്പളം വാരികോരി നല്‍കുകയാണ്.

പിൻവാതിൽ നിയമനങ്ങളിൽകൂടി സംവരണമില്ലാതാക്കി കേരളത്തിന്‍റെ സാമൂഹ്യ അന്തരീക്ഷം മലിനീകരിക്കുകയാണ് ഈ സർക്കാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എഐസിസി ഒബിസി ഡിപ്പാർട്ട്മെന്‍റ് ചെയർമാനും, ആഭ്യന്തരമന്ത്രിയും താമ്രധ്വാജ് സാഹു, കെപിപിസി ഉപാധ്യക്ഷൻ ശരത്ചന്ദ്ര പ്രസാദ്, പി.സി വിഷ്ണുനാഥ്, റോസക്കുട്ടി, എംപിമാരായ ആന്‍റോ ആന്‍റണി, വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി.എൻ പ്രതാപൻ, എംഎൽഎമാരായ വി.ടി ബൽറാം, ഷാഫി പറമ്പിൽ, ടി.ജെ വിനോദ്, വി.പി സജീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, സി.പി ജോൺ, ആര്യാടൻ ഷൗക്കത്ത്, ഡിസിസി പ്രസിഡന്‍റുമാരായ നെയ്യാറ്റിൻകര സനൽ, ഹക്കീം കുന്നേൽ, അഡ്വ. വി.വി പ്രകാശ് തുടങ്ങി നിരവധി പേർ ഐക്യദാർഢ്യം അർപ്പിച്ചു.

രാവിലെ 10 മണിക്ക് നടക്കുന്ന ഉപവാസസമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സുമേഷ് അച്ചുതൻ ഇന്നലെ രാവിലെ 10ന് ആരംഭിച്ച ഏകാങ്ക സമരം നാളെ രാവിലെ 10 മണിക്ക് സമാപിക്കും