മാസപ്പടി കേസ്; കേന്ദ്ര അന്വേഷണത്തിനെതിരായ എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

 

തിരുവനന്തപുരം: എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിച്ചേക്കും. എസ്എഫ്ഐഒ, കേന്ദ്ര
കോർപറേറ്റ് കാര്യ മന്ത്രാലയം എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്.

കർണാടക ഹൈക്കോടതിയുടെ ബംഗളുരു പ്രിൻസിപ്പൽ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. എക്സാലോജിക്കിന്‍റെ ഭാഗം കേൾക്കാതെയാണ് കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം എസ്എഫ്ഐഒ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സാലോജിക്കിന്‍റെ നീക്കം. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നും എക്സാലോജിക് ഹർജിയില്‍ ആവശ്യപ്പെടുന്നു. ഹർജി ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും അഭിഭാഷകൻ
ഹൈക്കോടതിയിൽ ഇന്ന് ഉന്നയിച്ചേക്കും.

Comments (0)
Add Comment