നടിയെ അപമാനിച്ച സംഭവം : പ്രതികളെ തിരിച്ചറിഞ്ഞു ; ഉടന്‍ കീഴടങ്ങിയേക്കും

Jaihind News Bureau
Sunday, December 20, 2020

കൊച്ചി : കൊച്ചിയിലെ മാളില്‍ നടിയെ അപമാനിച്ചവരെ തിരിച്ചറിഞ്ഞു. പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് പ്രതികള്‍. ഇരുവരും ഉടന്‍ കീഴടങ്ങിയേക്കും. നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും നിയമോപദേശം കിട്ടിയതുകൊണ്ടാണ് ഒളിവില്‍ പോയതെന്നും പ്രതികള്‍ പറഞ്ഞു. ഇന്നലെ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു.

വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളില്‍ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാര്‍ അപമാനിച്ചെന്നും ശരീരത്തില്‍ സ്പര്‍ശിച്ചശേഷം പിന്തുടര്‍ന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ അന്വേഷണം നടത്താന്‍ കളമശ്ശേരി പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.