അധ്യാപകനെ മർദ്ദിച്ച സംഭവം; കേസെടുത്തതിനുപിന്നാലെ എസ്എഫ്ഐ പ്രവർത്തകർ ഒളിവില്‍, കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും

 

തിരുവനന്തപുരം: ചെമ്പഴന്തി എസ്എൻ കോളേജിൽ അധ്യാപകനെ മർദ്ദിച്ച നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ
ഇന്ന് സസ്പെൻഷൻ നടപടി ഉണ്ടാകും. അച്ചടക്ക നടപടിയുടെ ഭാഗമായി വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാന്‍ കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. ഇവർക്കെതിരെ കഴിഞ്ഞദിവസം പോലീസ് കേസ് എടുത്തിരുന്നു. ഏഴു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ പ്രതികളായ നാല് എസ്എഫ്ഐ പ്രവർത്തകരും ഒളിവിൽ പോയി. ക്യാമ്പസില്‍ ഒരു ബൈക്കിൽ നാലുപേരുമായി സഞ്ചരിച്ചത് ചോദ്യം ചെയ്ത അധ്യാപകൻ ഡോ. ആർ ബിജുവിനെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്.

Comments (0)
Add Comment