മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് ഒരു മാസം മുമ്പ് ; അഞ്ചരക്കണ്ടിയില്‍ ആശുപത്രി കെട്ടിടം തകർന്നു വീണു

Jaihind News Bureau
Thursday, September 24, 2020

 

കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണാടിവെളിച്ചത്ത് നിർമാണത്തിനിടെ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ കെട്ടിടം തകർന്ന് വീണു. പരിക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീമിന്‍റെ നിർമാണം നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്‍റെ നിർമാണത്തിൽ അപാകതയുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ആഗസ്റ്റ് മൂന്നിനായിരുന്നു കണ്ണാടിവെളിച്ചത്തെ അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത് .