പ്രതിരോധ മന്ത്രിക്കെതിരെ ദ ഹിന്ദു ഗ്രൂപ്പ്; സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ചെയർമാൻ

നിർമലാ സീതാരാമന്‍റെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ലെന്ന് ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ റാം. അവർ ഒരു വലിയ കുരുക്കിൽ പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന വിവരം പുറത്തുകൊണ്ടുവന്ന ഹിന്ദു ദിനപ്പത്രത്തെ തള്ളി പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ രംഗത്ത് വന്നിരുന്നു. തങ്ങൾക്ക് നിർമലാ സീതാരാമന്‍റെ യാതൊരു സർട്ടിഫിക്കറ്റുകളും ആവശ്യമില്ലെന്നും ഇപ്പോൾ അവർ ഒരു വലിയ കുരുക്കിലാണെന്നും ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ റാം പറഞ്ഞു.

അവർ അതിൽനിന്ന് കരകയറാൻ ശ്രമിക്കുകയാണെന്നും ഈ ഇടപാടിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ എന്തിനാണ് ഇത് ന്യായീകരിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നും അദ്ദേഹം ചോദിച്ചു.

അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ എയർഫോർസ് ആവശ്യപ്പെട്ട 126 ഫൈറ്റർ ജെറ്റുകൾക്ക് പകരം ഫ്രാൻസിൽ നിന്നും 36 റാഫേൽ ഫൈറ്റർ ജെറ്റുകൾ വാങ്ങാനുള്ള എൻഡിഎ ഗവൺമെന്‍റിന്‍റെ തീരുമാനം രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് ‘ദി ഹിന്ദു’വിന്റെ അന്വേഷണാന്മക റിപ്പോർട്ടിൽ പുറത്തു വന്നത്.

Nirmala SeetharamanThe Hindu
Comments (0)
Add Comment