വാളയാർ പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ; കേസില്‍ പുനർവിചാരണ നടത്തണം

Jaihind News Bureau
Wednesday, January 6, 2021

കൊച്ചി : വാളയാർ കേസിൽ വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. 4 പ്രതികളെ വെറുതെ വിട്ട വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ പുനർവിചാരണ നടത്തണം എന്നും കോടതി. മരണപ്പെട്ട കുട്ടികളുടെ മാതാപിതാക്കളുടെയും സർക്കാറിന്‍റെയും അപ്പീൽ അംഗീകരിച്ചാണ് കോടതി ഉത്തരവ്.  കേസിൽ പുനരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിക്കണം. കേസിലെ വെറുതെ വിട്ട പ്രതികൾ ഈ മാസം 20 ന് വിചാരണ കോടതിയിൽ ഹാജരാകണം.