വാര്‍ത്താസമ്മേളനം വിളിച്ച് ഗവർണർ: നാളെ 11.30 ന് മാധ്യമങ്ങളെ കാണും; അസാധാരണ നീക്കം

Jaihind Webdesk
Sunday, September 18, 2022

തിരുവനന്തപുരം: വാർത്താസമ്മേളനം വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അസാധാരണ നീക്കം. നാളെ രാവിലെ 11.30ന് രാജ്ഭവനില്‍ ഗവർണർ മാധ്യമങ്ങളെ കാണും. കണ്ണൂരിലെ ചരിത്രകോണ്‍ഗ്രസില്‍ വെച്ച് തനിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും ഗവർണർ ആരോപിച്ചിരുന്നു. നാളെ മുഖ്യമന്ത്രിക്കെതിരായ തെളിവ് പുറത്തുവിടുമെന്നും ഗവർണർ ഇന്ന് ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് നാളെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്.