ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുഡിഎഫ് വിദ്യാര്‍ത്ഥി- യുവജന സംഘടനകളുടെ പോരാട്ട വിജയം

 

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യുഡിഎഫ് വിദ്യാര്‍ത്ഥി- യുവജന സംഘടനകളുടെ പോരാട്ട വിജയമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. മലപ്പുറം, കാസറഗോഡ് ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 138 ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വി. ഡി. സതീശന്‍ പറഞ്ഞു.

അതേസമയം കോഴിക്കോട്, പാലക്കാട് വയനാട് ജില്ലകളില്‍ കൂടി ആവശ്യമായ ബാച്ചുകള്‍ അനുവദിക്കണം. ഒരു കുട്ടിക്ക് പോലും പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടരുതെന്നും വി. ഡി. സതീശന്‍ ആവശ്യപ്പെട്ടു. സീറ്റുകള്‍ ബാക്കി വരുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. 30 ശതമാനം മാര്‍ജിനല്‍ ഇന്‍ക്രീസ് നല്‍കിയിട്ടും മലപ്പുറം ജില്ലയില്‍ 120 ബാച്ചുകള്‍ കൂടി അനുവദിക്കേണ്ടി വന്നു. പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് സര്‍ക്കാരിന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ട്. അടുത്ത വര്‍ഷം ഈ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ മുന്‍കൂട്ടി സീറ്റുകളും ബാച്ചുകളും അനുവദിക്കണമെന്നും അടുത്ത വര്‍ഷത്തോടെ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്നും സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

 

Comments (0)
Add Comment