സര്‍ക്കാര്‍ എല്ലാം കണ്ണടച്ച് ഇരുട്ടാക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സി വേണുഗോപാല്‍

ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സര്‍ക്കാര്‍ എല്ലാം കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഭരണപക്ഷ എംഎല്‍എ ഉന്നയിച്ച കാര്യങ്ങള്‍ക്ക് പോലും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതെ സമയം കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ നേതാക്കളെ മര്‍ദിച്ച സംഭവത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്നത് നരനായാട്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വളഞ്ഞിട്ടാക്രമിക്കുകയാണ്. പൊലീസില്‍ ആര്‍.എസ്.എസ് വല്‍ക്കരണമെന്ന ആരോപണം ശക്തമായി ഉയരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

Comments (0)
Add Comment