തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഒരു തർക്കവുമില്ലെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ. മുരളീധരൻ. തിരുവനന്തപുരം നഗരസഭയിലെ എല്ലാ റോഡുകളുടെയും അവസ്ഥ പരിതാപകരമാണ്, എല്ലാ സ്ഥലവും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്ന പ്രവത്തനമാണ് ഇവിടെ നടന്നുകൊണ്ട് ഇരിക്കുന്നതെന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി. നഗരസഭയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധമാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.