ടർക്കി ടവൽ വാങ്ങുന്നതിനായി 69000രൂപ ; സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ധൂർത്ത് തുടർന്ന് സർക്കാർ

Jaihind Webdesk
Friday, June 11, 2021

തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് തുടർന്ന് ഇടതു സർക്കാർ. സെക്രട്ടേറിയറ്റില്‍ ടർക്കി, ടവൽ വാങ്ങുന്നതിനായി 69000രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു.  മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഉപയോഗത്തിനായി ടവലുകള്‍ ഒന്നിന് 460 രൂപ നിരക്കില്‍ 150 ടർക്കി ടവലുകൾക്കാണ് വൻ തുക അനുവദിച്ചത്.

സർക്കാരിന്റെ തന്നെ ഹാൻഡ്‌ലൂം സംരംഭമായ ഹാൻടെക്സിൽ നിന്നും ടവലുകൾ വാങ്ങുന്നതിനാണ് ഭരണാനുമതി . ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കുന്നതിന് ലക്ഷങ്ങൾ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് സെക്രട്ടറിയേറ്റിലേക്ക് ടർക്കി ടവലുകൾ വാങ്ങുന്നതിന് വൻ തുക അനുവദിച്ചുള്ള സർക്കാർ ഉത്തരവ് കൂടി പുറത്തുവരുന്നത്.