സർക്കാർ വഞ്ചിച്ചു, പ്രതികളെ രക്ഷിക്കാന്‍ നേരത്തെ ശ്രമം തുടങ്ങി; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം ചെയ്യുമെന്ന് സിദ്ധാർത്ഥന്‍റെ അച്ഛന്‍

 

തിരുവനന്തപുരം: സർക്കാർ തങ്ങളെ വഞ്ചിച്ചുവെന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലയില്‍ ക്രൂരമായ റാഗിംഗിന് വിധേയനായി  മരിച്ച വിദ്യാർത്ഥി സിദ്ദാർത്ഥന്‍റെ പിതാവ്. പ്രതികളെ രക്ഷിക്കാന്‍ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു.  സർക്കാരിനും പോലീസിനും എസ്എഫ്ഐക്കും എതിരായി സംസ്ഥാനത്താകെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. ഈ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. മകന് നീതി ലഭിക്കുമോ എന്ന് സംശയമുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം ചെയ്യുമെന്നും സിദ്ധാർത്ഥന്‍റെ പിതാവ് ജയപ്രകാശ് ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു. വിസി ചെയ്തത് നീതീകരിക്കാനാവാത്ത നടപടിയാണെന്നും ജയപ്രകാശ് പറഞ്ഞു.

Comments (0)
Add Comment