A P Anilkumar| ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല; പോറ്റി സി.പി.എം നേതാക്കളെ സ്ഥിരമായി ‘പോറ്റുന്ന’ വ്യക്തി: എ പി അനില്‍കുമാര്‍

Jaihind News Bureau
Wednesday, October 15, 2025

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും, സംഭവത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കുമാണെന്നും എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ആരോപിച്ചു. വ്യത്യസ്തമായ ഒരു യാത്രയാണ് വിശ്വാസ സംരക്ഷണ യാത്രയെന്നും വിശ്വാസികള്‍ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളും ഈ യാത്രയ്ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, കേരളത്തിലെ സി.പി.എം നേതാക്കളെ സ്ഥിരമായി ‘പോറ്റുന്ന’ വ്യക്തിയാണെന്ന് അനില്‍കുമാര്‍ എം.എല്‍.എ. ആരോപിച്ചു. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനും മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, രാഷ്ട്രീയ നേതൃത്വത്തിനും പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ മുന്‍ എം.എല്‍.എ. ആണെന്നും, ഇത് ഒരു രാഷ്ട്രീയ നിയമനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്വം മന്ത്രിയും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ശബരിമലയിലെ കൊള്ള നടന്നിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.