വയോധികയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അഞ്ചര പവൻ സ്വർണ്ണം മോഷണം പോയി

 

ആലപ്പുഴ: വള്ളികുന്നം കാമ്പിശ്ശേരി ആനന്ദഭവനത്തിൽ തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്നും അഞ്ചര പവൻ സ്വർണ്ണം മോഷണം നടത്തി.  ഓമന അമ്മയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ മോഷണം നടന്നത്. അവിവിവാഹിത ആയ മാതാവ് തനിച്ചായിരുന്നു താമസം. കിടക്കാൻ നേരം സ്വര്‍ണം ശരീരത്തിൽ നിന്നും ഊരി അലമാരയിൽ  സൂക്ഷിച്ചിരിക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്നും വിരലടയാള വിദഗ്ധരും വള്ളികുന്നം പോലീസും പരിശോധന നടത്തി.

Comments (0)
Add Comment