കെട്ട് പൊട്ടിച്ചോടി കിണറ്റിൽ വീണ പോത്തിനെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി

Jaihind News Bureau
Wednesday, November 13, 2019

മലപ്പുറം : ഒതുക്കുങ്ങൽ നൊട്ടനാലുക്കലില്‍ കിണറ്റില്‍ വീണ പോത്തിനെ രക്ഷപ്പെടുത്തി. 40 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാ സേന എത്തിയാണ് കരകയറ്റിയത്. ഉച്ചയോടെ ആണ് കാവുങ്ങൽ പറമ്പിൽ ഷറഫലിയുടെ ഉടമസ്ഥതയിലുള്ള പോത്ത് കെട്ട് പൊട്ടിച്ചോടി 20 അടിയോളം വെള്ളമുള്ള കിണറ്റില്‍ വീണത്.

അസിസ്റ്റന്‍റ് ഓഫീസർ പ്രദീപ് പാമ്പലത്തിന്‍റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനയിൽ ഫയർമാന്‍ ഡ്രൈവർ പ്രശാന്ത്, ഫയർമാൻ മുഹമ്മദ് ഷിബിൻ എന്നിവരാണ് കിണറ്റിലിറങ്ങി പോത്തിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ലീഡിംഗ് ഫയർമാൻ കെ രവി, ഫയർമാൻമാരായ ശരത് കുമാർ, വിഷ്ണു പ്രഗിത്ത്, ഹോം ഗാർഡ് സുബ്രഹ്മണ്യൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.