തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു മണ്ഡലങ്ങളിലെ ഫലം ഇന്ന്.വോട്ടെണ്ണല്‍ 8 മണി മുതല്‍ ആരംഭിക്കും. 9 മണിയോടെ തന്നെ ആദ്യ ഫല സൂചനകള്‍ വ്യക്തമാകും വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലുമാണ് വോട്ടെണ്ണല്‍.
വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെങ്കിലും ഭൂരിപക്ഷം സംബന്ധിച്ചു മാത്രമാണ് യുഡിഎഫിന് ആശങ്കയുള്ളത്. സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ നവ്യ ഹരിദാസാണ് ബിജെപി സ്ഥാനാര്‍ഥി.