പി.പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം;രണ്ടു ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തി,ദിവ്യ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്നും നവീന്റെ കുടുംബം


കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. ഒക്ടോബര്‍ 29ലേക്കാണ് മാറ്റിയത്.തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ജാമ്യഹര്‍ജി പരിഗണിച്ചത്.രണ്ടു ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തിയതായി നവീന്‍ ബാബുവിന്റെ കുടുംബം കോടതിയില്‍ പറഞ്ഞു.

പെട്രോള്‍ പമ്പിന് പിന്നില്‍ ബിനാമി ബന്ധമുണ്ട് .ആരാണ് ആ ബിനാമിയെന്ന് കണ്ടെത്തണം.വിജിലന്‍സിന് പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.ഒപ്പ് തെറ്റിയെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ സംഭവിക്കാം. പക്ഷേ, സ്വന്തം പേര് ഒരിക്കലും തെറ്റില്ലല്ലോ. പരാതി ഉണ്ടെങ്കില്‍ ദിവ്യയ്ക്ക് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാമായിരുന്നു.പമ്പിന്റെ നിര്‍ദിഷ്ട സ്ഥലം പോയി പരിശോധിക്കാന്‍ എഡിഎമ്മിനോട് പറയാന്‍ ദിവ്യയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അഭിഭാഷകന്‍ ചോദിച്ചു.

അതെസമയം നവീന്റെ മകള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കോടതിയും കണ്ടിട്ടുണ്ടാകും. എത്രത്തോളം ഹൃദയഭേദകമാണ് ആ ചിത്രം. ഇതിനാല്‍ ഒരു പരിഗണയും ദിവ്യ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നല്‍കരുതെന്നും അഭിഭാഷകന്‍ ആവശപ്പെട്ടു.

Comments (0)
Add Comment