നിയമസഭ തെരഞ്ഞെടുപ്പ് : പീരുമേട്ടിലും മണ്ണാര്‍ക്കാടും സംഘടനാപരമായ വീഴ്ചയെന്ന് സിപിഐ റിപ്പോര്‍ട്ട്

Jaihind Webdesk
Monday, September 13, 2021

തിരുവനന്തപുരം : ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വീഴ്ചയെന്ന് സിപിഐ റിപ്പോര്‍ട്ട്. ഇവരുടെ പര്യടനങ്ങളില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

കേന്ദ്ര നേതാക്കളായ അതുല്‍കുമാര്‍ അന്‍ജാനും അശോക് ധവളയും പങ്കെടുത്ത പരിപാടി ഏറ്റെടുക്കാന്‍ പോലും പാര്‍ട്ടിക്ക് താല്പര്യമുണ്ടായിരുന്നില്ല. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എം.എല്‍.എ ഗീതാ ഗോപി പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്നും കണ്ടെത്തല്‍.

മണ്ണാര്‍ക്കാട്ടും പീരുമേടും പരിപാടിയില്‍ വീഴ്ചകളുണ്ടായി. മണ്ണാര്‍ക്കാട് ദേശീയ നേതാക്കളായ അതുല്‍കുമാര്‍ അന്‍ജാനും അശോക് ധവളയും പങ്കെടുത്ത പരിപാടി ഏറ്റെടുക്കാന്‍  പാര്‍ട്ടിക്ക് താല്പര്യമുണ്ടായിരുന്നില്ല.

കേന്ദ്ര നേതാക്കളുടെ പരിപാടികള്‍ കൈകാര്യം ചെയ്തതില്‍ സംഘടനാപരമായ വീഴ്ചയുണ്ടായി. സ്ഥാനാര്‍തിഥ്വം ലഭിക്കാതിരുന്ന ഗീതാ ഗോപി പ്രചാരണത്തില്‍ സജീവമായിരുന്നില്ലെന്നും റിപ്പോർട്ടില്‍ കുറ്റപ്പെടുത്തുന്നു.