9 ദിവസം നിരാഹാരത്തില്‍ ; എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല ; വീഴ്ചയെന്ന് ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Monday, February 22, 2021

 


തിരുവനന്തപുരം : ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരമനുഷ്ഠിച്ചു വന്നിരുന്ന എംഎല്‍എമാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് തയാറാകാതിരുന്നത് വീഴ്ചയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ഇതിന് ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും മറുപടി പറയണം. അവരെ ആരാണ് വിലക്കിയതെന്ന് സമൂഹത്തോട് ഒരുനാൾ പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്‍റെ അവകാശം പിച്ചിച്ചീന്തിയ പിണറായി സർക്കാരിന്‍റെ തെറ്റായ നടപടികൾ കേരളീയ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ യൂത്ത് കോൺഗ്രസിന് സാധിച്ചുവെന്നതിൽ അവർക്ക് അഭിമാനിക്കാം. യുഡിഎഫ് ഉന്നയിച്ച ഒരു വിഷയത്തോടും ഇടതുസർക്കാരിന് ഇതുവരെ മറുപടി പറയാൻ സാധിച്ചിട്ടില്ല. പകരം ലിസ്റ്റ് ഇല്ലാതെ 147 ലിസ്റ്റുകൾ റദ്ദാക്കിയത് ഗുരുതരമായ വീഴ്ചയാണ്. ഇടതു സർക്കാർ ഇതിന് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.