ക്വാറിയിലുണ്ടായ പൊട്ടിത്തെറി സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയെന്ന് പരിക്കേറ്റവരുടെ മൊഴി

തൃശൂർ : വടക്കാഞ്ചേരിയിലെ ക്വാറിയിലുണ്ടായ പൊട്ടിത്തെറി സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണെന്ന് പരിക്കേറ്റവർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. വലിയ അളവിൽ സ്ഫോടക വസ്തുക്കൾ ക്വാറിയിൽ ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

6 കിലോ വരെ ജലാറ്റിൻ സ്റ്റിക്ക് ഉണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ പ്രാഥമിക കണ്ടെത്തൽ.
വലിയ അളവിൽ ഡിറ്റണേറ്റേഴ്സും സൂക്ഷിച്ചിരുന്നു. പൊട്ടിത്തെറിയിൽ മരിച്ച അബ്ദുൾ നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്വാറിയിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കൊണ്ടുവന്നതെന്ന് പരിക്കേറ്റവർ മൊഴി നൽകി. അവിടെ നിന്നെത്തിച്ച അളവിൽ
കൂടുതലുള്ള സ്ഥോടക വസ്തുക്കൾ നിർവീര്യമാക്കാനാള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായതെന്നും ചികിത്സയിൽ കഴിയുന്നവർ മൊഴി നൽകി. ചികിത്സയിൽ കഴിയുന്ന 5 പേരുടെയും ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.

ക്വാറിയുടെ മുൻ ലൈസൻസി അബ്ദുൾ അസീസ് അടക്കമുള്ളവർ ആശുപത്രിയിലാണ്. സിപിഎം നേതാവും മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ എം.എച്ച് അബ്ദുൾ സലാമിന്‍റെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലാണ് ക്വാറി. ക്വാറിക്ക് 2018 ന് ശേഷം ലൈസൻസ് പുതുക്കിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ 6 മാസം മുൻപ് വരെ ക്വാറി പ്രവർത്തിച്ചിരുന്നു. തിങ്കളാഴ്ച രാത്രി 7.45 നാണ് ക്വാറിയിൽ സ്ഫോടനം ഉണ്ടായത

Comments (0)
Add Comment