നാലുവയസുകാരിക്ക് ശരീര ഭാഗം മാറി ശസ്ത്രക്രിയ നടത്തി; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാലുവയസുകാരിക്ക് മാറി ശസ്ത്രക്രിയ നടത്തിയ  ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.  ഡോക്ടര്‍ ബിജോണ്‍ ജോണ്‍സനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

അതേസമയം ശസ്ത്രക്രിയ മാറിയത് തന്‍റെ പിഴവുകൊണ്ടാണെന്ന് ഡോക്ടർ സമ്മതിച്ചിരുന്നു.  കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വശിയുടെ മകളായ നാലു വയസുകാരിക്കായിരുന്നു മാറി ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ കെെയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനായിരുന്നു ആശുപത്രിയിലെത്തിയത്. എന്നാല്‍ കുട്ടിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്.  തുടർന്ന് സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്ന് കുടുംബം പറഞ്ഞു. തുടർന്ന് മറ്റൊരു ശസ്ത്രക്രിയ നടത്തി ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു.

Comments (0)
Add Comment