പൊലീസിന്റെ ദിവ്യ സ്‌നേഹം തുടരുന്നു; ‘സ്‌നേഹ കീഴടങ്ങലില്‍’ ചാലിച്ച അറസ്റ്റ്

കണ്ണൂര്‍: കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. പൊലീസും ദൃശ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ ശ്രദ്ധിച്ചു.

കീഴടങ്ങിയത് കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ്. പാര്‍ട്ടി കേന്ദ്രങ്ങള്‍ ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് ദിവ്യ അറിയിച്ചത്.

ദിവ്യ പൊലീസിനെ അറിയിച്ചത് താന്‍ കീഴടങ്ങാന്‍ കോടതിയിലേക്ക് പോവുകയായിരുന്നുവെന്നാണ്.ഇതോടെ പൊലീസ് വഴിയില്‍ വെച്ച് പിപി ദിവ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Comments (0)
Add Comment