തിരുവനന്തപുരം : സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ തീരുമാനം. ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളുമാകും നവംബര്‍ ഒന്നു മുതല്‍ തുടങ്ങുക. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താനും 15 ദിവസം മുൻപ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാനും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തില്‍ നിര്‍ദേശിച്ചു.
അതേസമയം കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇല്ല. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ തത്ക്കാലം അനുവദിക്കേണ്ടെന്ന് കൊവിഡ് അവലോകനയോഗം തീരുമാനിച്ചു. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുമതിയില്ല. തീയേറ്ററുകളിലും ഉടന്‍ സിനിമ പ്രദര്‍ശനത്തിന് അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം.