മരിച്ച മുൻ എ.ഡി.എം. നവീൻ ബാബുവിന്‍റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ കുടുംബം

പത്തനംതിട്ട: മരിച്ച മുൻ എ.ഡി.എം. നവീൻ ബാബുവിന്‍റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. നവീൻ ബാബു മരിച്ച വിവരം പുറത്തുവന്ന ഒക്ടോബർ 15-ന് രാവിലെ കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. എന്നാൽ, പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ രക്തക്കറയുടെയോ പരിക്കിന്‍റെയോ പരാമർശങ്ങളില്ല. അതേസമയം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്കെതിരെ നവീൻ ബാബുവിന്‍റെ കുടുംബം രംഗത്ത് വന്നു.

അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. രക്തക്കറകളെക്കുറിച്ചും മറ്റു പരാമർശങ്ങളൊന്നും റിപ്പോർട്ടിലില്ല.എഫ്.ഐ.ആറിൽ രക്തക്കറയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും ഇല്ല. മരണകാര്യത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപ്പോർട്ട് വായിച്ചു നോക്കിയില്ല എന്ന ആരോപണവും കുടുംബം ഉന്നയിച്ചു. ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റു പരുക്കുകളില്ല എന്നാണ് റിപ്പോർട്ട്. പിന്നെങ്ങനെയാണ് അടിവസ്ത്രത്തില്‍ രക്തക്കറ വരുന്നത് എന്ന ചോദ്യമാണ് കുടുംബം ഉന്നയിച്ചത്.

 

 

Comments (0)
Add Comment