അർജുന്‍റെ കുടുംബത്തിന് നേരെ സൈബറാക്രമണം ഉണ്ടാവാൻ പാടില്ലായിരുന്നു; ദുരന്തത്തെക്കാള്‍ വേദനിപ്പിക്കുന്നുവെന്ന് കെ. മുരളീധരൻ

 

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്‍റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം ഉണ്ടാവാൻ പാടില്ലായിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇത്തരം ആക്രമണങ്ങളാണ് ദുരന്തത്തേക്കാള്‍ വേദനിപ്പിക്കുക. അത് ആര് ചെയ്താലും ശിക്ഷിക്കപ്പെടണമെന്ന് മുരളീധരൻ കോഴിക്കോട് പറഞ്ഞു. മന്ത്രിമാർ ഷിരൂരിലേക്ക് പോവാൻ വൈകിയത് ദൗർഭാഗ്യകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment