പ്രതിസന്ധി അവസാനിക്കാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ്; കരിപ്പുർ, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലെ വിമാനങ്ങൾ റദ്ദാക്കി

 

തിരുവനന്തപുരം : ജീവനക്കാരുടെ സമരം പിന്‍വലിച്ചെങ്കിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ പ്രതിസന്ധി അവസാനിച്ചിട്ടില്ല.  എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂർ, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിൽ നിന്നുളള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി. ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. 8.35ന് ദമാമിലേക്കും 9.30ന് ബഹ്റിനിലേക്കുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദാക്കി. മസ്കറ്റ്, റിയാദ് വിമാനങ്ങളാണ് റദാക്കിയത്. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃത‍ര്‍ അറിയിച്ചു. കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. 8. 25ന്  പുറപ്പെടേണ്ട ദുബായ് വിമാനമാണ് റദ്ദാക്കിയത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. ജീവനക്കാര്‍ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കുന്നത്.

Comments (0)
Add Comment