തിരുവനന്തപുരം: പാർട്ടി വോട്ടുകളിലെ ചോർച്ച തിരഞ്ഞെടുപ്പ് പരാജയത്തിന് ആക്കംകൂട്ടി എന്ന് സിപിഎം വിലയിരുത്തൽ. ഇതോടെ പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധന നടത്തുവാൻ സിപിഎം തീരുമാനിച്ചു. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധന നടത്തും. വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷനെ നിയമിച്ചേക്കും. സംസ്ഥാന സമിതിക്കുള്ള റിപ്പോർട്ടിൽ നടപടി ശുപാർശയ്ക്കും സാധ്യതയേറി. സർക്കാരിന്‍റെയും പാർട്ടിയുടെയും ശൈലി തിരുത്തണമെന്ന ചർച്ചകളും സജീവമാകുകയാണ്. അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നും തുടരും.