അരിതാ ബാബുവിന്‍റെ ജനസ്വീകാര്യതയില്‍ വിറളി പൂണ്ട് സിപിഎം ; ജനം ബാലറ്റിലൂടെ മറുപടി നല്‍കും : കെ.സി വേണുഗോപാല്‍

Jaihind Webdesk
Wednesday, March 31, 2021

കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്‍റെ വീടാക്രമിച്ചതിലൂടെ സി.പി.എം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വ്യക്തമായിരിക്കുകയാണെന്ന് കെസി വേണുഗോപാൽ എം.പി. ഇല്ലായ്മകളോട് പടവെട്ടി പൊതുപ്രവർത്തന രംഗത്ത് ചുവടുറപ്പിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിലൊരാളായ അരിതാ ബാബുവിന് പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയിൽ വിറളി പിടിച്ചാണ് സി.പി.എം ഇത്തരം അതിക്രമങ്ങൾക്ക് മുതിരുന്നത്.

സമാനമായ രീതിയിൽ മാനന്തവാടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെയും സി.പി.എമ്മുകാർ ആക്രമണം അഴിച്ചു വിടുകയുണ്ടായി. എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ച് തെരഞ്ഞെടുപ്പിൽ പോലും അക്രമരാഷ്ട്രീയം നടപ്പിലാക്കാനാണ് സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. കേരളത്തിലെ പൊതുസമൂഹം ഈ രാഷ്ട്രീയ അസഹിഷ്ണുതയ്ക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.