‘പിണറായിയെ അന്ധമായി പിന്താങ്ങിയ സിപിഐ ഇനിയെങ്കിലും ധൈര്യം കാട്ടണം; സിപിഎമ്മിന്‍റേത് കൂട്ടുകക്ഷികളെ ഇല്ലാതാക്കുന്ന നയം’: എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

 

ന്യൂഡല്‍ഹി: പിണറായി വിജയനെ എല്ലാ കാര്യത്തിലും അന്ധമായി പിന്തുണച്ചിരുന്ന സിപിഐ ഇനിയെങ്കിലും പുനർവിചിന്തനം നടത്താന്‍ തയാറാകണമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശൂരിലും എന്തു സംഭവിച്ചു എന്ന് ആത്മപരിശോധന നടത്താനെങ്കിലും സിപിഐ നേതൃത്വം ധൈര്യം കാണിക്കണം. മുന്നണിയിലെ രണ്ടാമത്തെ കക്ഷി എന്ന നിലയില്‍ അതിനുള്ള ആർജ്ജവം സിപിഐ കാണിക്കേണ്ടതുണ്ട്. ആർജെഡിയുമായി ഒരു ഉഭയകക്ഷി ചർച്ച പോലും കൂടാതെയാണ് സിപിഎം രാജ്യസഭാ സീറ്റിന്‍റെ കാര്യത്തില്‍ തീരുമാനമെടുത്തത്. കൂടെയുള്ള കക്ഷികളെ ഇല്ലാതാക്കുന്ന നയമാണ് സിപിഎം എല്ലാക്കാലവും സ്വീകരിച്ചുവരുന്നത്.  തീര്‍ത്തും ന്യായമായ ആവശ്യമാണ് ആർജെഡി മുന്നോട്ടുവെച്ചത്. ആർജെഡി വന്നാല്‍ സ്വീകരിക്കുമോ എന്നത് യുഡിഎഫ് കൂട്ടായി ആലോചിച്ച് തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment