‘താഷ്‌ക്കന്‍റ് ഗ്രൂപ്പിന്‍റെ  ശതാബ്ദി’ ; സിപിഎം ആഘോഷത്തെ പരിഹസിച്ച് സിപിഐ

Jaihind News Bureau
Sunday, October 18, 2020

 

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികവേളയില്‍ സൈബറിടത്തില്‍ സിപിഎം-സിപിഐ പോര്. സിപിഎം ആഘോഷിക്കുന്നത് താഷ്‌ക്കന്‍റ് ഗ്രൂപ്പിന്‍റെ  ശതാബ്ദി മാത്രമാണെന്ന്  സിപിഐ  പരിഹസിക്കുന്നു. 1920 ഓഗ്സറ്റ് 17ന് താഷ്ക്കന്‍റിലാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയെന്നാണ് സിപിഎമ്മിന്‍റെ വാദം. എന്നാല്‍ 1925 ഡിസംബര്‍ 26ല്‍ കാണ്‍പൂരിലാണ് പിറവിയെന്ന് സിപിഐയും വാദിക്കുന്നു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറുവയസെന്ന് സിപിഎം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയതിന് പിന്നാലെ താഷ്‌ക്കന്‍റ് ഗ്രൂപ്പിന്‍റെ  ശതാബ്ദി മാത്രമെന്ന ചിത്രം സിപിഐ നേതാക്കള്‍ പ്രൊഫൈല്‍ പിക്ചറുകളാക്കി. അണികളും പ്രചാരണം ഏറ്റെടുത്തു.

പണ്ടും പലയിടത്തും കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നും എവിടെയെങ്കിലും തട്ടിന്‍പുറത്ത് ഇരുന്ന് ആലോചിക്കുന്നത് ഔദ്യോഗിക രൂപീകരണമാണോ എന്നും സിപിഐ ചോദിക്കുന്നു.  അതേസമയം, കേരളത്തില്‍ പാറപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടായപ്പോള്‍ അവിടെ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ലെന്നും പിന്നെ എന്തിന് അതിനെ സിപിഐ അംഗീകരിക്കുന്നുവെന്നുമാണ് സിപിഎമ്മിന്‍റെ ചോദ്യം.

https://www.facebook.com/mullakkararetnakaran/posts/190687029255648:0