മെട്രോ യാത്ര : യുഡിഎഫ് നേതാക്കള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ കോടതി റദ്ദാക്കി

Jaihind Webdesk
Tuesday, August 3, 2021

കൊച്ചി : യു.ഡി.എഫിന്റെ ജനകീയ മെട്രോ യാത്രയുടെ പേരില്‍ ചുമത്തിയ കേസുകള്‍ വിചാരണക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കം 30 പ്രതികളെ കുറ്റവിമുക്തരാക്കി. നേതാക്കള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും വിചാരണക്കോടതി.