മില്‍മ തെരഞ്ഞെടുപ്പില്‍ ക്യാമറ നിരീക്ഷകനെ നിയോഗിക്കണമെന്ന ഉത്തരവ് നടപ്പാക്കണം: കെപിസിസി

 

തിരുവനന്തപുരം: മില്‍മ തെരഞ്ഞെടുപ്പില്‍ ക്യാമറാ നിരീക്ഷകനെ നിയോഗിക്കാനുള്ള ഹെെക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിക്കുന്നത് സത്യസന്ധവും സുതാര്യവുമായി നടത്തേണ്ട മില്‍മ ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ പറഞ്ഞു.

സ്വന്തം നിലയ്ക്ക് പണം ചെലവാക്കി ക്യാമറാ നിരീക്ഷകനെ നിയോഗിക്കാനാണ്
പല പോളിംഗ് സ്റ്റേഷന്‍റെയും ചാര്‍ജുള്ള ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോട് ആവശ്യപ്പെടുന്നത്. ഇത് വോട്ടിംഗ് അട്ടിമറിക്കാനുള്ള നീക്കമാണ്. വ്യാപകമായി കള്ളവോട്ട് ചെയ്ത് മില്‍മ ഭരണസമിതി പിടിക്കാനുള്ള സിപിഎമ്മിന്‍റെ കുടിലതന്ത്രത്തിന്‍റെ ഭാഗമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യവിരുദ്ധമായ ഇത്തരം നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ല. ഹെെക്കോടതി ഉത്തരവ് പ്രകാരം ക്യാമറകള്‍ സ്ഥാപിക്കാന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ തയാറാകണമെന്നും ടി.യു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു

Comments (0)
Add Comment