പരാതി വൈകിയത് ദുരൂഹം, അറസ്റ്റില്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; പി.സി ജോർജിനെതിരായ പീഡനപരാതിയില്‍ സംശയവുമായി കോടതി

Jaihind Webdesk
Monday, July 4, 2022

തിരുവനന്തപുരം: പൂഞ്ഞാർ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീം കോടതി മാനദണ്ഢം ലംഘിച്ചാണ് പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പ്രതിയുടെ ഭാഗം കേള്‍ക്കുകയെന്ന നിയമപരമായ അവകാശം നല്‍കിയില്ലെന്നും തിരുവനന്തപുരം വഞ്ചിയൂർ കോടതി ചൂണ്ടിക്കാട്ടി.

പരാതി നല്‍കാന്‍ അഞ്ചുമാസത്തോളം വൈകിയതിനു കൃത്യമായ കാരണവും ബോധിപ്പിച്ചിട്ടില്ല. നിയമനടപടിയെക്കുറിച്ച് പരാതിക്കാരിക്ക് നല്ല ബോധ്യമുണ്ട്. ഇതെല്ലാമാണ് ദുരൂഹത വര്‍ധിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജാമ്യ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണങ്ങള്‍.