മന്ത്രിപത്നിയുടെ രാജികൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല

മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവകലാശാല ഡോംടെക് ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവച്ചെങ്കിലും പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. മന്ത്രി വ്യക്തമായും സ്വജനപക്ഷപാതം കാട്ടി ബന്ധുനിയമനത്തിന് കേരള സർവ്വകലാശാലയിൽ സമ്മർദ്ദം നടത്തിയത് വ്യക്തമാണ്. അതുകൊണ്ട് തന്നെ മന്ത്രി ജി. സുധാകരന്റെ രാജി തന്നെ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെ.എസ്.യു. ബന്ധു നിയമനം നടന്നില്ല എന്ന വാദം മന്ത്രിയുടെ ഭാര്യയുടെ രാജിയോടെ പൊളിയുകയാണ്. ബന്ധുക്കൾക്ക് വേണ്ടി എല്ലാം ശരിയാക്കിക്കൊടുക്കുന്ന പിണറായി സർക്കാരിന്റെ അധികാര ദുർവിനിയോഗമാണ് ജൂബിലി നവപ്രഭയുടെ ഡയറക്ടർ തസ്തിക.

ബന്ധു നിയമന വിവാദത്തിൽ പെട്ട മന്ത്രി കെ.ടി. ജലീലിന് ഇപ്പോഴും സംരക്ഷണത്തിന്റെ കുടപിടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും. മന്ത്രി കെ.ടി. ജലീലിന്റെ രാജിയ്ക്കായി പ്രതിപക്ഷം ഉറച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് അനധികൃത നിയമന വിവാദത്തിൽ മന്ത്രി ജി.സുധാകരനും പെടുന്നതും തുടർന്ന് ഭാര്യയുടെ രാജിയും. എന്നാൽ ഭാര്യയുടെ രാജികൊണ്ട് പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്നും അധികാര ദുരുപയോഗം നടത്തിയ ജി.സുധാകരൻ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നുമുള്ള ആവശ്യം ശക്തമാവുകയാണ്.

Jubilee Navaprabhag sudhakaranUniversity of Kerala
Comments (0)
Add Comment