തെരഞ്ഞെടുപ്പ് തിരിച്ചടി പരിശോധിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിച്ച് കോണ്‍ഗ്രസ് ; അശോക് ചവാന്‍ അധ്യക്ഷന്‍

Jaihind Webdesk
Tuesday, May 11, 2021

 

ന്യൂഡല്‍ഹി : കേരളം അടക്കം ഉള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് അഞ്ചംഗ സമിതി രൂപീകരിച്ചു. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനാണ് സമിതി അധ്യക്ഷന്‍. മുന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, എം.പിമാരായ മനിഷ് തിവാരി, വിന്‍സെന്റ്.എച്ച്.പാല, ജ്യോതി മണി എന്നിവരാണ് സമിതി അംഗങ്ങള്‍. കഴിഞ്ഞദിവസം ചേർന്ന പ്രവർത്തകസമിതി യോഗത്തില്‍ തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.