മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി; സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ തെരുവിൽ കിടന്ന് മരിക്കുമെന്ന് വാളയാറിലെ പെൺകുട്ടികളുടെ അമ്മ

Jaihind News Bureau
Sunday, October 25, 2020

മുഖ്യമന്ത്രിയുടെ വാക്ക് പാഴ്‌വാക്കായിയെന്ന് പെൺകുട്ടികളുടെ അമ്മ. സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ലെങ്കിൽ തെരുവിൽ കിടന്ന്
മരിക്കും. ഹൈക്കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.

പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ വീട്ടുമുറ്റത്ത് നടത്തുന്ന സത്യാഗ്രഹ സമരം തുടങ്ങി. പാലക്കാട് എംപി വി.കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ നിരവധിപേർ സമരത്തിന് ഐക്യദാർഢ്യവുമായി എത്തി.