മുഖ്യമന്ത്രി തിടുക്കപ്പെട്ട് നടത്തിയ പ്രസ്താവന കേരള-കർണാടക അതിർത്തിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു : രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

Jaihind News Bureau
Tuesday, April 7, 2020

ചികിത്സാ രേഖകള്‍ അതിര്‍ത്തിയില്‍ ഹാജരാക്കിയാല്‍ മംഗലാപുരത്തേക്ക് ആംബുലൻസുകൾ കടത്തിവിടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിച്ചതായി രാജ് മോഹൻ ഉണ്ണിത്താൻ എം.പി. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രി തിടുക്കപ്പെട്ട് നടത്തിയ പ്രസ്താവന കേരള-കർണാടക അതിര്‍ത്തിയിലെ വിഷയം വഷളാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സുപ്രീം കോടതി രണ്ട് സർക്കാരുകളുടെയും അഭിപ്രായം തേടുകയും മാർഗരേഖ സമർപ്പിക്കാൻ നിർദേശിക്കയും ചെയ്തു. ആരോഗ്യ സെക്രട്ടറിയെയാണ് ഇക്കാര്യത്തിന് ചുമതലപ്പെടുത്തിയത്. ഇതില്‍ കേരളത്തിന്‍റെ നിർദേശങ്ങളായിരിക്കാം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. രണ്ട് സര്‍ക്കാരുകളുടെയും അന്തിമ വാദവും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഹര്‍ജിയും സുപ്രീം കോടതി ഇന്നാണ് പരിഗണിക്കുന്നത്. വിഷയത്തിൽ സുപ്രീം കോടതി അന്തിമ വിധി ഉടൻ പുറപ്പെടുവാക്കാനിരിക്കെ മുഖ്യമന്ത്രി തിടുക്കപ്പെട്ട് നടത്തിയ പ്രസ്താവനയാണ് പ്രശ്‌നങ്ങൾ വഷളാക്കിയതന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു.