‘കേന്ദ്ര സർക്കാർ അദാനിക്കായി നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി; ജെപിസി അന്വേഷണത്തെ മോദി ഭയക്കുന്നതെന്തിന്?’: രാജീവ് ഗൗഡ | VIDEO

 

തിരുവനന്തപുരം: അദാനിക്കെതിരായ ഹിന്‍ഡെന്‍ബർഗ് റിപ്പോർട്ടില്‍  സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയപ്പെടുന്നുവെന്ന് എഐസിസി വക്താവ് രാജീവ് ഗൗഡ. വിഷയത്തിൽ ജോയിന്‍റ്‌ പാർലമെന്‍ററി കമ്മിറ്റി ചേരാൻ മോദി സർക്കാർ ഭയക്കുന്നത് എന്തിനാണെന്നദേഹം ചോദിച്ചു. കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനാവില്ല. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

അദാനിക്ക് വേണ്ടി കേന്ദ്ര സർക്കാർ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി. പ്രധാനപ്പെട്ട വിമാനത്താവളങ്ങളെല്ലാം അദാനിയുടെ നിയന്ത്രണത്തിലാക്കി.  കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്ന മോദിയുടെ വാഗ്ദാനം എന്തായെന്ന് രാജീവ് ഗൗഡ ചോദിച്ചു. ഷെൽ കമ്പനികൾ ഉണ്ടാക്കി അദാനി കളളപ്പണം വെളുപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണൻ, ദീപ്തി മേരി വർഗീസ്, എം ലിജു എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

 

https://www.facebook.com/JaihindNewsChannel/videos/687112476527258

Comments (0)
Add Comment