പ്രക്ഷോഭത്തിന് മുന്നില്‍ കേന്ദ്രത്തിന് മുട്ടുമടക്കേണ്ടിവന്നു; കര്‍ഷകരുടെ വിജയമെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: വൈകിയാണെങ്കിലും കാർഷിക നിയമങ്ങൾ പിൻവലിച്ച കേന്ദ്ര സർക്കാരിന്‍റെ നടപടി കർഷകരുടെ വിജയമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കർഷക പ്രക്ഷോഭത്തിനു മുന്നിൽ സക്കാരിന് മുട്ടുമടക്കേണ്ടി വന്നു. തെറ്റായ നയമാണെന്ന തിരിച്ചറിവിൽ ആണ് പിൻവലിച്ചത്.

കിഫ്‌ബി വിഷയത്തിൽ തങ്ങൾ നിയമസഭയിൽ ഉന്നയിച്ച വിഷയങ്ങൾ വസ്തുതാപരമാണ് എന്നാണ് സി ആൻഡ് എജി റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. പിണറായി വിജയനാണ് കേരളത്തിലെ ഏറ്റവും വലിയ സാഡിസ്റ്റ് എന്നും രമേശ്‌ ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

Comments (0)
Add Comment