നാടിന് നോവായി വിഷ്ണു; വീരമൃത്യു വരിച്ച ജവാന്‍റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി

 

തിരുവനന്തപുരം: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വിഷ്ണുവിന്‍റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി. ഇന്നു പുലർച്ചെ ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ
എത്തിച്ച ഭൗതികശരീരം സൈനിക ഉദ്യോഗസ്ഥരും എഡിഎമ്മും ചേർന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെപിസിസിക്ക് വേണ്ടി വൈസ് പ്രസിഡന്‍റ് ടി. സിദ്ദിഖ് എംഎൽഎയും വിമാനത്താവളത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. ജന്മനാടായ പാലോട് കാലൻകാവിൽ വിഷ്ണു പണികഴിപ്പിച്ച പുതിയ വീട്ടിലാണ് ആദ്യം മൃതദേഹം കൊണ്ടുവന്നത്. അല്‍പസമയം മുമ്പ് മൃതദേഹം കുടുംബവീട്ടിൽ എത്തിച്ചു. നാട്ടിലെ പൊതുദർശനങ്ങൾക്ക് ശേഷം 12 മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും.

Comments (0)
Add Comment