കണ്ണീരിൽ കുതിർന്ന  അന്ത്യഞ്ജലി; നമ്പി രാജേഷിന്‍റെ മൃതദേഹം സംസ്‌കരിച്ചു

 

തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി നമ്പി രാജേഷിന് കണ്ണീരിൽ കുതിർന്ന  അന്ത്യഞ്ജലി.  നാടിന്‍റെ ദുഃഖമായി മാറിയ രാജേഷിന്‍റെ മൃതദേഹം സംസ്കരിച്ചു. തൈക്കാട് പുത്തൻ ചന്ത തമിഴ് വിശ്വകർമ്മ സമുദായ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

അതേസമയം എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ കെടുകാര്യസ്ഥത മൂലമാണ്  രാജേഷിനെ കാണാന്‍ ഭാര്യയ്ക്കും കുടുംബത്തിനും കാണാന്‍ കഴിയാതെ വന്നതെന്ന് ആരോപിച്ച് ഭാര്യപിതാവിന്‍റെ നേതൃത്വത്തില്‍ ബന്ധുക്കള്‍ എയര്‍ഇന്ത്യ ഓഫീസില്‍ പ്രതിഷേധിച്ചിരുന്നു. മൃതദേഹം സംസ്കരിച്ചതിന് ശേഷം ചർച്ച നടത്താമെന്ന് എയർ ഇന്ത്യ അധികൃതർ ഉറപ്പ് നൽകിയതോടെയാണ് മണിക്കുറുകൾ നീണ്ട പ്രതിഷേധം അവസാനിച്ചത്.  തുടർന്ന് ബന്ധുക്കൾ മൃതദേഹം കരമനയിലെ വസതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.  തൈക്കാട് പുത്തൻ ചന്ത തമിഴ് വിശ്വകർമ്മ സമുദായ ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് ആൻജിയോപ്ലാസ്റ്റിയ്ക്കു ശേഷം ചികിത്സയിൽ മസ്കറ്റിൽ
കഴിയുമ്പോഴാണ് ഭാര്യയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി രാജേഷ് വിട പറഞ്ഞത്. തന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഭർത്താവിന്‍റെ അടുക്കലേക്ക് എത്തുവാൻ ഭാര്യ അമൃത പല കുറി വിമാനത്താവളത്തിൽ എത്തിയെങ്കിലും എയർ ഇന്ത്യ സമര വില്ലനായി മാറുകയായിരുന്നു. ഇതിനിടയിലാണ് രാജേഷ് വിട പറഞ്ഞത്.

Comments (0)
Add Comment