
മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ‘തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍. ഒരു സര്‍ക്കാര്‍ ഓഫീസിന്റെ കോമ്പൗണ്ടില്‍ ചെങ്കല്ല് ഉണ്ടെങ്കില്‍, അത് വെട്ടിയെടുക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതാണ് കേരള ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ അവസ്ഥ,’ അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ മുസ്ലീം ലീഗ് നേതാവ് പി.എം.എ. സലാം നടത്തിയ മോശം പരാമര്‍ശത്തെ പി.കെ. കുഞ്ഞാലിക്കുട്ടി തള്ളിപ്പറഞ്ഞു. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ മുസ്ലീം ലീഗിന്റെ രീതിയല്ലെന്നും അദ്ദേഹം മലപ്പുറത്ത് കൂട്ടിച്ചേര്‍ത്തു.