തോട്ടപ്പള്ളിയില്‍ നടക്കുന്നത് ഏറ്റവും വലിയ കരിമണല്‍ കൊള്ള; ജനകീയ സമരം വിജയിക്കും വരെ കോണ്‍ഗ്രസ് ഒപ്പമുണ്ടാകും: കെ.സി. വേണുഗോപാല്‍ എംപി

 

ആലപ്പുഴ: ഏറ്റവും വലിയ കൊള്ളയാണ് തോട്ടപ്പള്ളിയിൽ നടക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഇത് ജനങ്ങളുടെ സമരമാണ്. സമരം വിജയിക്കുന്നത് വരെ കോൺഗ്രസ് ഒറ്റക്കെട്ടായി കൂടെനിൽക്കുമെന്നും കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. കരിമണൽ ഖനനത്തിന്‍റെ പിന്നിൽ നടക്കുന്ന കള്ളക്കളികൾ പുറത്തു കൊണ്ടുവരുന്നതിനുള്ള അന്വേഷണം മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. സർക്കാർ ഒത്താശയിൽ തീരഖനനം നടത്തുന്ന മാഫിയക്കെതിരെ ആലപ്പുഴയിൽ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Comments (0)
Add Comment