മാഹി ബൈപ്പാസിലെ നിർമാണത്തിലിരിക്കുന്ന പാലം തകർന്നുവീണു

കണ്ണൂർ : മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിനോടനുബന്ധിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണു. നിട്ടൂരിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്‍റെ നാല് ബീമുകളാണ് തകർന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല.

അപകടം നടക്കുന്നതിന് തൊട്ടു മുൻപ് വരെ തൊഴിലാളികളും മീൻപിടുത്തക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയതിനാലും മീൻപിടുത്തക്കാർ അവിടെ നിന്ന് പോയതിനാലും വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് ധർമ്മടം പോലീസ് സ്ഥലത്തെത്തി. 1182 കോടിയുടെ പദ്ധതിയാണിത്. കണ്ണൂരില്‍ നിന്ന് മറ്റ് ജില്ലകളിലേക്കുള്ള യാത്രാ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മിക്കുന്നത്. പെരുമ്പാവൂരിലെ ഇ.കെ.കെ.കൺസ്‌ട്രേക്ഷൻ കമ്പനിയാണ് നിർമ്മാണം നടത്തുന്നത്‌. 2018 നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബൈപ്പാസ് നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്.

Comments (0)
Add Comment