കാസര്‍ഗോഡ്: വർഗീയതയ്ക്കെതിരെയുള്ള പോരാട്ടമാണ് ഐക്യജനാധിപത്യ മുന്നണി മഞ്ചേശ്വരത്ത് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദീന്റെ തെരെഞ്ഞെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ഭൂമിയാണ് മഞ്ചേശ്വരം. ബി.ജെ.പി ഇന്ത്യൻ പാർലമെന്റിൽപറയുന്നത് ഒരു ഭാഷ മതി എന്നാണ്.hf ഇത് മഞ്ചേശ്വരത്തെ മതേതര വിശ്വാസികൾ തിരിച്ചറിയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫെയ്സ് ബുക്കിൽ പോസ്റ്റ് ഇട്ടാൽ കേസെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും വിമർശിക്കുന്നവരെ ജയിലിലടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളെ സി.പി എം അട്ടിമറിച്ചു. ഹിന്ദു മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ആര്.എസ്.എസും ബി.ജെ പിയും ശ്രമിക്കുന്നത്.
പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് സഹായം ചെയ്യാൻ കേരള സർക്കാർ തയാറാവുന്നില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷ മായിക്കൊണ്ടിരിക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും പുറത്തുവരുമെന്ന പേടികൊണ്ടാണ് സർക്കാർ കിഫ്ബിയിൽ ഓഡിറ്റ് വേണ്ട എന്ന് പറയുന്നത് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി കമറുദ്ദീന്റെ തെരെഞ്ഞെടുപ്പ് പ്രചരണ പരിപാടി സംസാരിക്കുകയായിരുന്നു അദ്ദേഹം.