അലന്‍റേയും താഹയുടെയും ജാമ്യാപേക്ഷ എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും

Jaihind News Bureau
Monday, February 24, 2020

കൊച്ചി : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതികളായ അലൻ ഷുഹൈബും താഹ ഫസലും സമർപ്പിച്ച ജാമ്യാപേക്ഷ കൊച്ചിയിലെ എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി ചോദ്യം ചെയ്യൽ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കാനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ തീരുമാനം.

എൽ.എൽ.ബി പരീക്ഷയെഴുതാൻ അലൻ ഷുഹൈബിനെ അടുത്തിടെ ഹൈക്കോടതി അനുവദിച്ചിരുന്നു. ഈ മാസം പതിനെട്ടിനാണ് അലൻ കണ്ണൂർ സർവകലാശാലയിൽ രണ്ടാം സെമസ്റ്റർ നിയമ ബിരുദ പരീക്ഷയെഴുതിയത്.