നല്ല നടനുള്ള അവാര്‍ഡ് മുഖ്യമന്ത്രിക്ക് നല്‍കണം : എം.എം.ഹസ്സന്‍

Jaihind News Bureau
Wednesday, October 14, 2020

M.M-Hassan-8

അസത്യത്തിന്‍റെയും അഴിമതിയുടെയും പ്രതീകമായി മുഖ്യമന്ത്രി മാറിയെന്നും ഇത്രയും മനോഹരമായി അസത്യം പറയുന്ന മുഖ്യമന്ത്രിക്ക് നല്ല നടനുള്ള അവാർഡ് കൊടുക്കാൻ സംസ്കാരിക മന്ത്രി എ.കെ ബാലൻ തയ്യാറാകണമെന്നും ഹസൻ ആവശ്യപ്പെട്ടു.

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയെ അറിയാമെന്ന മുഖ്യമന്ത്രിയുടെ മറുപടി ലാഘവത്തോടെയുള്ളതാണ്. ഇവരെ അറിയില്ലെന്ന് മുഖ്യമന്ത്രി മുമ്പ് പറഞ്ഞത് അസത്യമാണെന്ന് തെളിഞ്ഞു.സ്വപ്ന കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോളാണ്.സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു.മുഖ്യമന്ത്രി രാജി വെയ്ക്കും വരെ യു.ഡി.എഫ്പ്രക്ഷോഭം തുടരും. തുടർ പ്രക്ഷോഭങ്ങളെപ്പറ്റി വ്യാഴാഴ്ച ചേരുന്ന യു ഡി എഫ് യോഗം തീരുമാനം എടുക്കുമെന്നും ഹസൻ പറഞ്ഞു.

അഭിപ്രായ വ്യത്യാസത്തിന്‍റെയും അഴിമതിയുടെയും പ്രതീകമായ ഇടതുമുന്നണി ഇടിഞ്ഞു വീഴും. ജനതാദളിലെ മൂന്ന് എം.എൽ.എമാരും മൂന്ന് ഗ്രൂപ്പായി നിൽക്കുന്നു. മുങ്ങിത്താഴുന്ന കപ്പലിൽ നിന്നും പലരും രക്ഷപെടാൻ നോക്കുകയാണെന്നും ഹസൻ പറഞ്ഞു.

ബാറുകൾ വിൽപ്പന നികുതി അടയ്ക്കുന്നില്ല.ഇത് കുറച്ച് കൊടുക്കാൻ ധനമന്ത്രിയെ ബാറുടമകൾ സ്വാധീനിക്കുന്നു. വിൽപ്പന നികുതി പത്ത് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കി നൽകണമെന്നാണ് ബാറുടമകളുടെ ആവശ്യം ഇതിലൂടെ 325 കോടി രൂപ സംസ്ഥാനത്തിന് നഷ്ടമാകുമെന്നും ഹസൻ പറഞ്ഞു.

വെഞ്ഞാറമൂട് കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഹസൻ ആവർത്തിച്ചു. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കോൺഗ്രസിന് ഇതില്‍ ബന്ധമില്ല. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ റൂറല്‍ എസ്.പിയുടെ രാഷ്ട്രീയ കൊലപാതമാണെന്ന വാക്കാണ് കോൺഗ്രസിന്‍റെ 168 പാർട്ടി ഓഫീസുകൾ സംസ്ഥാനത്ത് ഉടനീളം തകർക്കപ്പെട്ടതിന് ആധാരം. റൂറൽ എസ്.പിയുടെ പേരിൽ നടപടി എടുക്കണം.അദ്ദേഹത്തിനെതിരെ ഡിജിപിക്ക് പരാതി നൽകുമെന്നും ഹസൻ പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/345835243168528